• inner_social
  • inner_social
  • inner_social

Video – ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ പ്രീ വിഷ്വലൈസേഷൻ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും 3 ഡിയിലാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷൻ വീഡിയോ ആണ് അണിയറ പ്രവവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘മിന്നൽ മുരളി’ക്ക് ശേഷമുള്ള ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം.

യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , എഡിറ്റിംഗ് – ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ,