• inner_social
  • inner_social
  • inner_social

VIDEO- ‘സിഇഒമാരെ തട്ടി നടക്കാൻ വയ്യ’; ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ

ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റ്. യു എസ്സിലെ വമ്പൻ കമ്പനികളിൽ ഇന്ത്യൻ സിഇഓമാരുടെ എണ്ണം കൂടുന്നെന്ന കണക്ക് പങ്കുവച്ചായിരുന്നു ഗാർസെറ്റിയുടെ ഇന്ത്യാ സന്ദർശന വേളയിലെ പ്രസംഗം. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾക്ക് സിഇഓ ആകാൻ പറ്റില്ല എന്നതായിരുന്നു അമേരിക്കയിലെ പഴയ തമാശ. എന്നാൽ അതിപ്പോൾ നേരെ മറിച്ചായിരിക്കുകയാണ്. . ഇന്ത്യക്കാരനല്ലെങ്കിൽ അമേരിക്കയിൽ സിഇഓ ആകാൻ കഴിയില്ലെന്നതാണ് പുതിയ തമാശ. ഗൂഗിളിലും മൈക്രോസോഫ്റ്റിലും സ്റ്റാർ ബക്സിലുമൊക്കെ ഇന്ത്യൻ സിഇഓമാരുണ്ടാക്കിയത് വലിയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചതായും യു എസ് അംബാസഡർ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി.

വീഡിയോ കാണാം