• inner_social
  • inner_social
  • inner_social

VIDEO-മെര്‍ലിന്‍ മണ്‍റോയുടെ ജീവിതകഥ പറയുന്ന ‘ബ്ലോണ്ട്’ ടീസര്‍

വിഖ്യാത ചലച്ചിത്ര താരം മെര്‍ലിന്‍ മണ്‍റോയുടെ ജീവിത കഥ പറയുന്ന ബ്ലോണ്ടിന്റെ ടീസര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ബ്ലോണ്ടിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. അനാ ഡി അര്‍മാസാണ് മര്‍ലിന്‍ മണ്‍റോയായി ചിത്രത്തില്‍ എത്തുന്നത്. ജോയ്‌സ് കരോള്‍ ഒട്‌സിന്റെ ബ്ലോണ്ട് എന്ന ബെസ്റ്റ് സെല്ലര്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രമെടുക്കുന്നത്.

ആന്‍ഡ്രൂ ഡോമിനിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കന്നവാലെ, അഡ്രിയന്‍ ബ്രോഡി, ജൂലിയന്‍ നിക്കോള്‍സണ്‍, സേവ്യര്‍ സാമുവല്‍, ഇവാന്‍ വില്യംസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെപ്റ്റംബര്‍ 23നാണ് ബ്ലോണ്ടിന്റെ റിലീസ്.