• inner_social
  • inner_social
  • inner_social

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം ‘പ്രേമലു’വിന്റെ ട്രെയ്‌ലർ പുറത്ത്

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രം പ്രേമലുവിന്റെ ട്രെയ്‌ലർ പുറത്ത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് ഗിരിഷ് എ ഡി. നസ്‌ലിന്‍, മമിത ബൈജു, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്റിക്-കോമഡി ഴോണറിലാണ് ചിത്രം എത്തുന്നത്. ​ഗിരീഷിനൊപ്പം കിരൺ ജോസിയും ചേ‍ർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വ‍ർ​ഗീസ് ചിത്രസംയോജനവും നി‍ർവഹിച്ചിരിക്കുന്നു. ‘ഗപ്പി’, ‘അമ്പിളി’, ‘തല്ലുമാല’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.