ബോക്സ് ഓഫീസ് ഹിറ്റുകളായ
‘ജാനേമൻ’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ചിയേഴ്സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ‘ഫാലിമി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസറിനും, ട്രെയിലറിനും വൻ വരവേൽപ്പ് ആണ് നവമാധ്യമങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
നവാഗതനായ നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെർടെയിനറാണ് ചിത്രമെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.
നവംബർ 17 ആണ് ചിത്രത്തിന്റെ റിലീസ് തിയതി.