• inner_social
  • inner_social
  • inner_social

VIDEO-അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ഏപ്രിൽ 18-ന്; ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ടു

അനുഷ്‍ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഘാട്ടി’. പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഗ്ലിംപ്സ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വളരെ വയലന്റായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് ​വീഡിയോ സൂചിപ്പിക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്.

പാൻ-ഇന്ത്യ സെൻസേഷൻ ആയ ബാഹുബലിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്ക, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ഒത്തുചേർന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.

സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളികലാകുന്നു. അനുഷ്‍ക ഷെട്ടി നായികയായ ഹിറ്റ് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്സ് ഓഫീസില്‍ ആകെ 50 കോടി രൂപയിലധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്‍ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.