ബംഗ്ലാദേശിലുണ്ടായ തീപിടുത്തത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം. ധാക്കയിലെ ബെയിലി റോഡില്‍ ആണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തത്തില്‍ ബോധരഹിതരായി കിടന്ന 42 പേരുള്‍പ്പെടെ 70 പേരെ അഗ്നിശമന സേന രക്ഷിച്ചു. മരണസംഖ്യ ഉയരാനാണു സാധ്യത. ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ അപകടം നടന്ന പ്രദേശത്ത് സന്ദർശനം നടത്തി. മരിച്ചവരിൽ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി മന്ത്രി പറഞ്ഞു. 14 പേർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.
ധാക്കയിലെ ബെയ്‌ലി റോഡിലെ പ്രശസ്തമായ ബിരിയാണി റെസ്റ്റോറൻ്റിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടരുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയുമായിരുന്നുവെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമായും റസ്റ്റോറന്‍റുകളും നിരവധി വസ്ത്രശാലകളും മൊബൈല്‍ ഫോണ്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്ന ഇടമാണ് ബെയ്‌ലി റോഡിലെ തീപിടിത്തമുണ്ടായ കെട്ടിടം.