• inner_social
  • inner_social
  • inner_social

VIDEO- ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏർപ്പെട്ട് വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും

ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏർപ്പെട്ട് വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് സംഭവം. സീസണിലെ ആദ്യ മത്സരത്തിൽ ആര്‍സിബി പരാജയപ്പെട്ടിരുന്നു.അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോഹ്‌ലി കഴിഞ്ഞദിവസം അതേ രീതിയിലുള്ള ആംഗ്യം കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്. അതെ സമയം ഇരു താരങ്ങൾക്കെതിരെയും ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്ന അച്ചടക്ക സമിതിയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

വീഡിയോ കാണാം: