കമല ഹാരിസ്, ജെ ബി പ്രിറ്റ്സ്കർ, മിഷേൽ ഒബാമ; ബൈഡന് പകരമാര്? ചർച്ചകൾ സജീവം

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറിയതിനു പിന്നാലെ ആരായിരിക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥി എന്ന ചർച്ച പുതിയ തലങ്ങളിലേക്ക്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്താനാണ് സാധ്യതയെന്ന് ആണ് അന്താരാഷ്ട്ര മാധ്യമങ്ങളും, രാഷ്ട്രീയ നിരീക്ഷകരും ഒരു പോലെ കരുതുന്നത്. തനിക്കു പകരം കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്ന് ജോ ബൈഡനും നിർദേശിക്കുന്നു. തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്നും കമല ഹാരിസിനായി പ്രവർത്തിക്കുമെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

59 കാരനായ ഇല്ലിനോയിസ് ഗവർണർ ജെ ബി പ്രിറ്സ്കറിന്റെ പേരാണ് ജോ ബൈഡന്റെ പിൻഗാമി ആയി കേൾക്കുന്ന മറ്റൊരു പേരുകളിൽ ഒന്ന്. ഗര്ഭചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധേയ നിലപാട് എടുത്ത പ്രിറ്റ്സ്കർ ജനപ്രിയൻ ആണ്. കമല ഹാരിസിനും, പ്രിറ്സ്കറിനും പകരമായി വരുന്ന പേരുകളിൽ പ്രധാനപ്പെട്ടത് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പങ്കാളി മിഷേൽ ഒബാമയുടേതാണ്. വോട്ടർമാർക്ക് ഇഷ്ടമുള്ള സ്ഥാനാർഥി മിഷേൽ ആണെന്ന തരത്തിൽ ഇതിനോടകം പല റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുമുണ്ട്.

നേരത്തെ ബൈഡൻ തന്റെ സാമൂഹിക മാധ്യമ പേജിലൂടെയാണ് സ്ഥാനാര്ഥിത്വത്തിൽ നിന്നുള്ള പിന്‍മാറ്റം അറിയിച്ചത് .രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു. ‘നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എൻ്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഞാൻ മാറി നിൽക്കേണ്ടത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു’, ബൈഡൻ കുറിപ്പിൽ പറഞ്ഞു.


.