ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സ്ഥാനാർത്ഥിക്ക് 2032-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നതായി ശതകോടീശ്വരൻ എലോൺ മസ്‌ക്. ബ്രെക് ത്രൂ പ്രൈസ് ചടങ്ങിന്റെ പത്താം വാർഷികത്തിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “2024-ൽ വൈറ്റ് ഹൗസിൽ ആരാണ് വിജയിക്കുക?” എന്ന് എലോൺ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സ്‌പേസ് എക്‌സിൻ്റെയും ടെസ്‌ലയുടെയും സിഇഒയും എക്‌സിൻ്റെ ഉടമയുമായ എലോൺ മസ്‌ക്.
നേരത്തെയും ഇലോൺ മസ്‌ക് തെരഞ്ഞെടുപ്പുകളിൽ AI യുടെ സ്വാധീനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. “AI വേണ്ടത്ര സ്മാർട്ടാണെങ്കിൽ, അത് ജനാധിപത്യത്തെ തുരങ്കം വെക്കുമെന്നും, മനുഷ്യനേക്കാൾ സ്മാർട്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ ലോകം കാണാനിരിക്കുന്നതെ ഉള്ളു. മസ്‌ക് കൂട്ടിച്ചേർത്തു.
ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ സഹായിക്കാനും സാധിക്കുന്ന എഐ സംവിധാനങ്ങളാണ് ഇപ്പോൾ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി വികസിപ്പിക്കുന്നത്. ഈ ദൗത്യത്തിലാണ് എഐ ഗവേഷകരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘമെന്നാണ് എക്‌സ് മസ്‌ക് പറയുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ, ബാലോ ആള്‍ടോ എന്നിവിടങ്ങളിലേക്കും ലണ്ടനിലേക്കുമാണ് എക്‌സ്എഐ നിലവിൽ നിയമനങ്ങള്‍ നടത്തുക. എഐ ട്യൂട്ടര്‍മാരേയും എക്‌സ്എഐയ്ക്ക് കമ്പനിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.