US
  • inner_social
  • inner_social
  • inner_social

ജോ ബൈഡനും ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്ച

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെയും കൂടിക്കാഴ്ചകളെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പക്ഷേ വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.

കോവിഡ്, കാലാവസ്ഥാ പതിസന്ധി, ദരിദ്രരോടുള്ള പരിഗണന തുടങ്ങിയവയാണ് പാപ്പായുമായി ജോ ബൈഡൻ സംസാരിക്കുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.

അതെ സമയം ഫ്രാൻസിസ് മാർപാപ്പയുമായി വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം റദ്ദാക്കി വത്തിക്കാൻ. അപ്പസ്തോലിക കൊട്ടാരത്തിലെ സിംഹാസന മുറിയിൽവച്ച് ബൈഡൻ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നതിന്റെയും മാര്‍പാപ്പയുടെ ലൈബ്രറിയിൽ നടക്കുന്ന സംഭാഷണത്തിന്റെയും ദൃശ്യം തത്സമയ സംപ്രേഷണം ചെയ്യില്ല.