US
  • inner_social
  • inner_social
  • inner_social

ഭാര്യയുമായി ചേർന്ന് അശ്ലീല വിഡിയോകളിൽ അഭിനയിച്ചു; വിസ്കോൺസിൻ യൂണിവേഴ്സിറ്റി ചാൻസലറിനെ പുറത്താക്കി

വിസ്കോൺസിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ജോ ഗോവിനെ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് റീജന്‍റസ് സർവകലാശാലയിൽ നിന്നും പുറത്താക്കി. ഭാര്യയ്ക്കൊപ്പം അശ്ലീല വീഡിയോകളിൽ അഭിനയിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവെക്കുകയും ചെയ്ത സംഭവത്തിൽ ആണ് നടപടി. 63കാരനായ ജോ ഗോവ് ഭാര്യ കാർമെൻ വിൽസണിനൊപ്പം അശ്ലീല വീഡിയോകൾ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തുവെന്നാണ് യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. “സെക്‌സി ഹാപ്പി കപ്പിൾ” എന്ന പേരിലുള്ള വീഡിയോ പോൺ സൈറ്റുകളിലും ഒൺലി ഫാൻസ് എന്നീ പ്ലാറ്റ്‌ഫോമുകളിലും എത്തിയിരുന്നു. സമൂഹ മാധ്യമത്തിൽ ദമ്പതികൾക്ക് അക്കൗണ്ട് ഉണ്ട്. അതിലൂടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.

സർവകലാശാലയുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഡോ. ഗോവിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെയ് റോത്ത്മാൻ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. ഡോ. ഗോവിന്റെ ഇടപെടലുകൾ കണ്ടെത്തി. സർവകലാശാലയുടെ പ്രശസ്തി ഇല്ലാതാക്കുന്ന വെറുപ്പുളവാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ചാൻസലർ എന്ന നിലയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ജോ ഗോയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യൂണിവേഴ്സിറ്റി സിസ്റ്റം റീജന്റ്‌സിന്റെ പ്രസിഡന്റ് കാരെൻ വാൽഷ് പറഞ്ഞു.

അതെ സമയം താനും ഭാര്യയും താമസിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമുള്ള രാജ്യത്താണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയാണ് പങ്കുവെക്കുന്നതെന്നും, ഇതിനെ എതിർക്കുന്നവർ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില നൽകുന്നില്ലെന്നും ഡോ ഗൗ പരാതിപ്പെട്ടു.തന്നെ പുറത്താക്കിയ യൂണിവേഴ്സിറ്റി നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.