US
  • inner_social
  • inner_social
  • inner_social

‘അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം’; ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് വിവാദ മെമ്മോ, വ്യാപക പ്രതിഷേധം

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ക്കായി ഇറക്കിയ മെമ്മോ വിവാദമാകുന്നു. ശരിയായി അടിവസ്ത്രം ധരിക്കണമെന്ന ആവശ്യവും ഉള്‍പ്പെടുത്തി പുറത്തിറക്കിയ രണ്ട് പേജുള്ള മെമ്മോ ആണ് വിവാദത്തിൽ ഇടം പിടിച്ചിരിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് ഒടുവില്‍ എയർലൈൻസ് അധികൃതർക്ക് മെമ്മോ പിന്‍വലിക്കേണ്ടി വന്നു. രണ്ട് പേജുള്ള മെമ്മോയില്‍ പറഞ്ഞിരിക്കുന്ന ഫൈറ്റ് അറ്റന്‍ഡര്‍മാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വലിയ വിവാദത്തിന് കാരണമായത്.

‘ഗ്രൂമിംഗ്, മുടി, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍’ തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഡെല്‍റ്റ ഫ്‌ലൈറ്റ് അറ്റന്‍ഡന്റര്‍മാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നു. അതിനാല്‍ തന്നെ അവര്‍ കമ്പനിയുടെ മുഖമാണ് മെമ്മോയുടെ ആമുഖത്തില്‍ പറയുന്നു. ‘കമ്പനിക്ക് സുരക്ഷാ പ്രശ്‌നമോ മറ്റ് അനാവശ്യ ഭാരമോ ഉണ്ടാക്കുന്നില്ലെങ്കില്‍ മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ അനുസൃതമായി ഒരു പ്രത്യേക തരം വസ്ത്രധാരണമോ ശാരീരിക രൂപമോ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ നിങ്ങളുമായി പ്രവര്‍ത്തിക്കും,’ മെമ്മോ ഉറപ്പ് നല്‍കുന്നു.

വളരെ കുറച്ച് ഉപയോഗിക്കുകയാണെങ്കില്‍ ആഫ്റ്റർഷേവ്, കൊളോൺ, പെർഫ്യൂം എന്നിവ അനുവദനീയം. കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം തുടങ്ങീ ധാരാളം നിർദേശങ്ങൾ ഉണ്ട്. അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയൽ, ച്യൂയിംഗ് ഗം, ഫോണുകളോ ഇയർബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും ഏവിയേഷൻ കമ്പനി അറിയിച്ചു. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍‌ച്ചയ്ക്കും രൂക്ഷ വിമർശനത്തിനും ഇടയാക്കി.