US
  • inner_social
  • inner_social
  • inner_social

ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍

യുഎസ്‌ ജനപ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനുപിന്നാലെ അമേരിക്കൻ നാവികസേനയുടെ രണ്ട്‌ യുദ്ധക്കപ്പൽ ഞായറാഴ്‌ച തയ്‌വാൻ കടലിടുക്കിലെത്തി. ചാന്‍സലര്‍സ്‌വില്ലെ, ആന്റിറ്റ തുടങ്ങിയ ഗൈഡഡ് മിസൈല്‍ ക്രൂയിസറുകളാണ് തായ്‌വാന്‍ കടലിടുക്കിലെത്തിയത്. മേഖലയില്‍ ചൈന സൈനികാഭ്യാസം തുടരുന്നതിനിടെയാണ് യുദ്ധക്കപ്പലുകളെത്തിയത്.

യുഎസ്‌ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഏത്‌ പ്രകോപനത്തെയും നേരിടാൻ ചൈന സജ്ജമാണെന്നും പീപ്പിൾ ലിബറേഷൻ ആർമി കിഴക്കൻ കമാൻഡിന്റെ വക്താവ്‌ ഷി യി പറഞ്ഞു. എന്നാൽ, പതിവ്‌ നിരീക്ഷണങ്ങളുടെ ഭാഗമാണിതെന്നാണ്‌ യുഎസ്‌ നാവികസേനയുടെ വിശദീകരണം. ഇന്തോ- പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് യുഎസ് അറിയിച്ചു.

ആഗസ്ത് ആദ്യം പെലോസിയുടെ തായ്‌വാന്‍ യാത്ര ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള യുഎസിന്റെ ശ്രമത്െത ചോദ്യം ചെയ്യുകയും ദ്വീപിന് സമീപം പിന്നീട് ചൈന സൈനികാഭ്യാസം ആരംഭിക്കുകയും ചെയ്തു. പെലോസിയുടെ സന്ദർശനത്തിന്‌ 12 ദിവസം പിന്നിട്ടപ്പോൾ അമേരിക്കയിലെ ജനപ്രതിനിധി–-ഉദ്യോഗസ്ഥ സംഘവും തയ്‌വാൻ സന്ദർശിച്ചു.