US
  • inner_social
  • inner_social
  • inner_social

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക. യുക്രെയ്നിലെ സൈനിക ഇടപെടലിന് പിന്നാലെ 2022 – മാർച്ചിലാണ്‌ റഷ്യയിൽ നിന്നുള്ള എണ്ണ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യുന്നതിന് യു എസ് വിലക്ക് ഏർപ്പെടുത്തിയത്. ഒരു വർഷത്തിലേറെയായി ഈ ഉപരോധം തുടരുകയാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബറിൽ 36,800 ബാരൽ റഷ്യൻ എണ്ണയും നവംബറിൽ 9,900 ബാരലുകളും യുഎസ് ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. യഥാക്രമം 2.7 മില്യൺ ഡോളറും 749,500 ഡോളറും മൂല്യം വരുന്നതാണ് ഈ ഇറക്കുമതികൾ. ഉപരോധം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (OFAC) അനുവദിച്ച നിർദ്ദിഷ്ട ലൈസൻസുകൾ ഉപയോഗിച്ചാണ് ഇറക്കുമതി നടത്തിയത്.

അതെ സമയം റഷ്യൻ എണ്ണ ഇറക്കുമതി പുനരാരംഭിക്കാനുള്ള കാരണം ഇത് വരെ അമേരിക്ക വ്യക്തമാക്കിയിട്ടില്ല, ആഗോളതലത്തിലെ ഊർജ പ്രതിസന്ധി കാരണമായിരിക്കാം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സ്‌പുട്‌നിക് ഗ്ലോബ് നെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ആണ് യു സിന്റെ പുതിയ നീക്കം റിപ്പോട്ട് ചെയ്തിരിക്കുന്നത്. യുഎസ് തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. യുഎസ് യുക്രെയ്നെ വഞ്ചിച്ചെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കീഴടങ്ങിയെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.