US
  • inner_social
  • inner_social
  • inner_social

ഒറ്റ ദിവസം 10 ലക്ഷത്തിലേറെ രോഗികൾ; യുഎസിൽ കോവിഡ് കുതിക്കുന്നു

ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അമേരിക്കയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു രാജ്യത്ത് ഇത്രയധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം മൂന്നിനാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് രേഖപ്പെടുത്തിയത്. 10 ലക്ഷമായിരുന്നു അത്. ഔദ്യോഗികമായ ലഭിച്ച കണക്കുകളെക്കാള്‍ യഥാര്‍ത്ഥ കണക്കുകള്‍ വളരെ വലുതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും യുഎസിൽ വൻ വർധനയുണ്ടായി. 1,35,500 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുളളത്. കഴിഞ്ഞവർഷം ജനുവരിയിൽ ഇത് 1,32,051 ആയിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് കേസുകൾ ഉയരാൻ കാരണമെന്നാണ് റിപ്പോർട്ട്. ജനങ്ങളെല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.