US
  • inner_social
  • inner_social
  • inner_social

മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

ക്രിമിനൽ, ലഹരി, നികുതി തട്ടിപ്പ് കേസുകളിൽ അകപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഫെഡറല്‍ ക്രിമിനല്‍ തോക്കിനും നികുതി കുറ്റത്തിനും ലഭിക്കാവുന്ന ജയില്‍ ശിക്ഷ ഒഴിവാക്കി കൊണ്ടാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച രാത്രി തന്റെ മകന്‍ ഹണ്ടറിന് മാപ്പ് നൽകിയത്. തോക്ക് കേസിലെ വിചാരണ ശിക്ഷയ്ക്കും നികുതി ആരോപണങ്ങളിലെ കുറ്റസമ്മതത്തിനും ശേഷം ഹണ്ടര്‍ ബൈഡന് ശിക്ഷ ലഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഈ നീക്കം.

നേരത്തെ മകന് മാപ്പ് നൽകില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡൻ എടുത്തിരുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളിൽ ബൈഡൻ ആ തീരുമാനം തിരുത്തുകയായിരുന്നു. മകനെ തന്റെ രാഷ്ട്രീയ പ്രതിയോഗികൾകരുവായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ബൈഡൻ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചത്. ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്നും, സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെക്കാൾ ക്രൂരമായ രീതിയിലാണ് തൻ്റെ മകൻ വിചാരണ നേരിട്ടതെന്നും ബൈഡൻ പറയുന്നു. ഒരു അച്ഛനായും, പ്രസിഡന്റായും ഈ തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് അമേരിക്കക്കാർക്ക് മനസിലാകുമെന്ന് കരുതുന്നുവെന്നും ബൈഡൻ പറയുന്നു.

ലഹരിക്ക് അടിമയായിരുന്ന കാലത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് ഹണ്ടര്‍ ബൈഡന്‍ അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞിരുന്നു. 2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചു എന്നിവയായിരുന്നു കുറ്റങ്ങള്‍.