അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. അമേരിക്കൻ സമയം രാവിലെ ഏഴിന് തുടങ്ങിയ വോട്ടിങ് വൈകിട്ട് ഏഴിന് അവസാനിക്കും. ആറ് വോട്ടർമാർ മാത്രമുള്ള ന്യൂ ഹാംപ്ഷയറിലെ ഡിക്സ്‍വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടുകൾ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിങ് അവസാനിക്കുന്ന മുറയ്‌ക്ക് വോട്ടെണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. വോട്ടെടുപ്പ് നടന്ന ചിലയിടങ്ങില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയ്ക്കും ജനസംഖ്യാനുപാതികമായി കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം ഇലക്ടര്‍മാരുണ്ടാകും.
ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാത്ത തെരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണയുണ്ട്. ന്യൂയോർക്ക് ടൈംസ് സർവെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് നേരിയ മുൻതൂക്കമുണ്ട്. പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. പെൻസിൽവാനിയയിൽ ട്രംപിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നത് റിപ്പബ്ലിക്കൻ ക്യാമ്പിന് പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയയിലായുന്നു കമലയുടെ അവസാനഘട്ട പ്രചാരണം. ട്രംപ് അവസാനവട്ട പ്രചരണത്തിനിറങ്ങിയത് മിഷിഗണിയാലിരുന്നു.