ലോകത്തെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണ കേസിൽ വധശിക്ഷ ഒഴിവാക്കാനുള്ള പ്രതികളുമായുള്ള ധാരണ റദ്ദാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. വെള്ളിയാഴ്ച പുറപ്പെടുവിച്ച മെമോറാണ്ടത്തിലൂടെയാണ് പ്രതിരോധ സെക്രട്ടറിയുടെ നടപടി. ഗ്വാണ്ടനാമോ യുദ്ധക്കോടതിയിൽ നടക്കുന്ന 9/11 കേസിന്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥ സൂസൻ എസ്‌കലിയറിന്റെ അധികാരങ്ങളും ലോയ്ഡ് ഓസ്റ്റിൻ അസാധുവാക്കി.
സെപ്തംബര്‍ 11 ആക്രമണത്തിലെ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. 3000 ന് അടുത്ത് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആസ്ഥാനം എന്നിവയ്ക്ക് നേരെ 2001 ല്‍ നടന്ന ആക്രമണത്തില്‍ മുഖ്യ ആസൂത്രകനെന്ന് അറിയപ്പെടുന്ന ഷെയ്ഖ് മൊഹമ്മദ് ഇയാളുടെ സഹായികളായി പ്രവര്‍ത്തിച്ച രണ്ടു പേരുമാണ് കുറ്റം സമ്മതിച്ചത് . 27 മാസമായി ഇവരുമായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റസമ്മതത്തിന് തയ്യാറാകുന്നത്. ക്യൂബയിലെ ഗ്വാണ്ടിനാമോ ജയിലിലാണ് ഇവരിപ്പോഴുള്ളത്.
ഖാലിദ് ഷെയ്ഖ് മൊഹമ്മദ്, വാലിദ് മുഹമ്മദ് സാലിഹ് മുബാറക്ക് ബിന്‍ അത്താഷ്, മുസ്തഫ അഹമ്മദ് ആദം അല്‍-ഹാവ്‌സ്വായി എന്നിവരാണ് കുറ്റ സമ്മതം നടത്തിയ പ്രതികള്‍. മൂവരും മിലട്ടറി കമ്മീഷന്റെ കണ്‍വീനിംഗ് അതോറിറ്റിയായ സൂസന്‍ എസ്‌കാലിയെറുമായി വിചാരണ പൂര്‍വ്വ ഉടമ്പടിയില്‍ ഒപ്പ് വച്ചുവെന്നാണ് പെന്റഗണ്‍ അറിയിച്ചിരുന്നത് . കുറ്റസമ്മതം നടത്തിയതിനാല്‍ പ്രതികള്‍ക്ക് ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്നാൽ ഈ അഭ്യർത്ഥന ആണ് ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നത്.
9/11 ആക്രമണത്തിലെ പല ഇരകളുടെയും കുടുംബങ്ങൾ കരാറിനെതിരെ രംഗത്തെത്തിയതാണ് ഏറ്റവും പുതിയ നടപടിക്ക് കരണമായതെന്നനാണ് വിലയിരുത്തൽ. 1941ലെ പേൾ ഹാർബർ ആക്രമണത്തിന് ശേഷം യു എസ് മണ്ണിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.