US
  • inner_social
  • inner_social
  • inner_social

ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തിയ യു.എസ് സൈനികൻ മരിച്ചു

‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെൽ മരിച്ചു. ‘ഇനിയും വംശഹത്യക്ക്‌ കൂട്ടുനിൽക്കാനാകില്ല’ എന്നുറക്കെ പറഞ്ഞ്‌ ഞായറാഴ്ച തീ കൊളുത്തിയ ഇദ്ദേഹത്തെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. വീഡിയോ പിന്നീട്‌ അധികൃതർ നീക്കം ചെയ്തു. ഡ്യൂട്ടിയിലുള്ള നാവികനാണ് ജീവനൊടുക്കിയതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു.

റാഫയിലേക്ക്‌ സൈനികനീക്കമുണ്ടാകുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്ന സാഹചര്യത്തിലാണ്‌ പ്രതിഷേധം. ഡിസംബറിൽ അറ്റ്‌ലാന്റയിലെ ഇസ്രയേൽ കോൺസുലേറ്റിന്‌ പുറത്തും ഒരാൾ സ്വയം തീകൊളുത്തിയിരുന്നു. ഗാസയിലെ വംശഹത്യക്ക്‌ കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിനെതിരെ സാധാരണക്കാർക്കും സൈനികർക്കുമിടയിൽ അമർഷം ശക്തമാകുന്നെന്ന്‌ വെളിവാക്കുന്നതാണ്‌ ഈ സംഭവങ്ങൾ.