US
  • inner_social
  • inner_social
  • inner_social

കള്ളക്കടത്ത് ശ്രമത്തിനിടെ യുഎസ് ബോര്‍ഡര്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്ത അഞ്ച് വിദേശ പൗരന്മാരിൽ ഇന്ത്യക്കാരും

കാനഡയില്‍ നിന്ന് ബോട്ടില്‍ അനധികൃതമായി രാജ്യത്തേക്ക് കടന്നവരില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാരും. യുഎസ് സംസ്ഥാനമായ അല്‍ഗോനാക്കിന് സമീപം കള്ളക്കടത്ത് ശ്രമത്തിനിടെ ഡെട്രോയിറ്റ് സെക്ടറിലെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്ത അഞ്ച് വിദേശ പൗരന്മാരിലാണ് ഇന്ത്യക്കാർ ഉൾപ്പെടുന്നത്. ഏജന്റുമാര്‍ കപ്പല്‍ തീരത്തേക്ക് പോകുന്നത് നിരീക്ഷിച്ചിരുന്നു. അതില്‍ അഞ്ച് പേരെ കാണുകയും ചെയ്തു .തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കാനഡയില്‍ നിന്ന് ബോട്ടില്‍ അതിര്‍ത്തി കടന്നതായി അഞ്ചുപേരും സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അതെ സമയം മാറിയ കാലാവസ്ഥ കാരണം ഇവരിൽ രണ്ടു പേർ പൂർണ്ണമായും നനഞ്ഞ് വിറയ്ക്കുന്നതും ഏജന്റുമാർ നിരീക്ഷിച്ചു. ബോട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നുവെന്ന് ഇവർ ഏജന്റുമാരോട് പറഞ്ഞു.തുടർന്ന് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്ത് ലോക്കൽ സ്റ്റേഷനിലേക്ക് പ്രോസസ്സിംഗിനായി കൊണ്ടുപോയി.”അന്വേഷണത്തിന്റെ പ്രോസസ്സിംഗ് ഘട്ടത്തിൽ, ഏജന്റുമാർ രണ്ട് ആളുകൾ ഇന്ത്യയിൽ നിന്നും ബാക്കിയുള്ളവർ നൈജീരിയ, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു,” ഏജന്റുമാർ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്ത് ലോക്കല്‍ സ്റ്റേഷനിലേക്ക് പ്രോസസ്സിംഗിനായി കൊണ്ടുപോയി.