ഇന്ത്യൻ വംശജയും മുൻ യു.എൻ. അംബാസഡറുമായ നിക്കി ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിൽ ശനിയാഴ്‌ച നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് വിജയം. 59.8 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലിക്ക് 39.5 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സൗത്ത് കരോലിനയിലെ ഗവർണറായിരുന്നു ഹേലി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അയോവ, ന്യൂ ഹാംപ്‌ഷിർ, നെവാഡ പ്രൈമറികളിലും ട്രംപ് ജയിച്ചിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി 1215 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. നാലിടങ്ങളിലെ മത്സരം പൂർത്തിയായതോടെ നിലവിൽ ട്രംപിന് പേരുടെയും നിക്കിക്ക് 17 പേരുടെയും പിന്തുണയാണുള്ളത്. അടുത്ത പ്രൈമറിയിലെ വിജയം നിർണായകമാണെന്നും പ്രസിഡന്റ് ജോ ബൈഡനെ താൻ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രതികരിച്ചു. ട്രംപിലും ബൈഡനിലും അമേരിക്കൻ ജനതയ്ക്ക് വിശ്വാസമില്ലെന്നും 16 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് അഞ്ചിലാണ് തന്റെ പ്രതീക്ഷയെന്നും ആയിരുന്നു നിക്കി തെളിയുടെ പ്രതികരണം.