US
  • inner_social
  • inner_social
  • inner_social

ക്യാപിറ്റോൾ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തിൽ ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻറ് ജോ ബൈഡൻ

ക്യാപിറ്റോൾ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻറ് ജോ ബൈഡൻ. രാജ്യത്തെ ജനാധിപത്യത്തേക്കാൾ ട്രംപിന് വലുത് വിജയമായിരുന്നെന്നും. ക്യാപിറ്റൾ ആക്രമിക്കാൻ പ്രേരിപ്പിച്ചവർ അമേരിക്കൻ ജനാധിപത്യത്തിന്റെ തൊണ്ടയിൽ കഠാര പിടിച്ചവരാണെന്നും ജോ ബൈഡൻ പറഞ്ഞു. ട്രംപ് അനുകൂലികൾ ആക്രമിച്ച നാഷണൽ സ്റ്റാച്വറി ഹാളിൽ നടന്ന പരിപാടിയിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം.

അതേ സമയം തന്റെ പേര് പറഞ്ഞ് അമേരിക്കയെ വിഭജിക്കാനാണ് ബൈഡൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രസിഡന്റെന്ന നിലയിൽ തന്റെ പരാജയം മറയ്ക്കാനുള്ള രാഷ്ട്രീയ നാടകമാണ് ബൈഡൻ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരി ആറിന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വസ്തുത അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേ​ന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തതിന് ട്രംപിനെ ഇംപീച്ച് ചെയ്തു. ക്യാപിറ്റോള്‍ അക്രമത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുണ്ടദിനത്തിന്റെ ശേഷിപ്പ് ഈ ഒരാണ്ടിനിപ്പുറവും അമേരിക്കയുടെ ചരിത്രത്തില്‍ മായാതെ കിടക്കുകയാണ്.