US
  • inner_social
  • inner_social
  • inner_social

തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ്‌ ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

2020ലെ തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ്‌ ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌ തടയാൻ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് അറസ്റ്റ്. എന്നാൽ തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. പിന്നീടാണ് ട്രംപിനെ ജാമ്യത്തിൽ വിട്ടത്. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്. 2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് അക്രമവും അതിനെ തുടർന്ന് അമേരിക്കൻ ക്യാപിറ്റോളിൽ നടന്ന ആക്രമണങ്ങളുടെയും പേരിൽ ചുമത്തപ്പെട്ട നാലുകുറ്റങ്ങളിലും കുറ്റക്കാരനല്ലെന്ന് ആണ് ട്രംപിന്റെ വാദം.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ കുറ്റാരോപണം നേരിടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റ് കൂടിയാണ് ഡൊണാൾഡ് ട്രംപ്. പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്താണ് തിരഞ്ഞെടുപ്പ് കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ട് മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 2024ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിന്റെ നീക്കങ്ങൾക്ക് പുതിയ കേസ് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.