US
  • inner_social
  • inner_social
  • inner_social

രാസപദാർത്ഥവുമായി പോയ ട്രെയിൻ അപകടം: ഓഹിയോയിൽ പ്രതിഷേധം ശക്തം

കൊടുംവിഷമായ രാസപദാര്‍ഥവുമായി പോയ ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്ന്‌ സ്‌ഫോടനമുണ്ടായ അമേരിക്കയിലെ ഓഹിയോയിൽ രണ്ടാഴ്ചയ്ക്കുശേഷം നാട്ടുകാര്‍ അരക്ഷിതാവസ്ഥയിൽ. ജനരോഷം ശക്തമാകുന്നതിനിടെ, ഇന്നലെ രാത്രി നടക്കാനിരുന്ന യോഗത്തിൽനിന്ന്‌ ട്രെയിൻ കമ്പനിയായ നോർഫോക്ക്‌ സതേൺ കോർപറേഷൻ പിന്മാറി.ഓഹിയോ അപകടത്തിന്റെ പ്രത്യാഘാതങ്ങൾ ചുരുങ്ങിയത് 20 വർഷമെങ്കിലും നില നിൽക്കും എന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു. പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധം ആണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ മാസം മൂന്നിനാണ്‌ ഓഹിയോയിലെ ഈസ്റ്റ്‌ പലസ്തീനിൽ വിനിൽ ക്ലോറൈഡ്‌ എന്ന രാസവസ്തുവുമായെത്തിയ ട്രെയിനിന്റെ പത്ത്‌ ബോഗി പാളംതെറ്റിയത്‌. രാസവസ്തു ചോർന്നതിനെത്തുടർന്ന്‌ വലിയ സ്‌ഫോടനമുണ്ടായി. വലിയ ദുരന്തം ഒഴിവാക്കാൻ അടിയന്തര രക്ഷാപ്രവർത്തകരെത്തി രാസവസ്തു നിയന്ത്രിത അളവിൽ പുറത്തുവിട്ടു. അപകടമുണ്ടായി ഒരു മൈൽ ദൂരത്തുള്ളവരെ സുരക്ഷിത ഇടത്തേക്ക്‌ മാറ്റിപ്പാർപ്പിച്ചു.

അതെ സമയം ഓഹിയോ അപകടത്തിന്റെ അനന്തരഫലം പ്രദേശവാസികളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് എന്നാണ് വാർത്തകൾ. അപകടത്തെ അമേരിക്കയിലെ മാധ്യമങ്ങളും, സർക്കാരും വില കുറച്ചാണ് കാണുന്നതെന്ന ആരോപണവും ശക്തമാണ്.