US
  • inner_social
  • inner_social
  • inner_social

മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്പിൽ 3 പേർ മരിച്ചു

മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്പിൽ 3 പേർ മരിച്ചു, രാത്രി എട്ടരയോടെയായിരുന്നു സംഭവം. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മുഖംമൂടി ധരിച്ച ആയുധധാരിയായ ആളാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഈസ്റ്റ് ലാൻസിങ് ക്യാംപസിലെ ബെർകെ ഹാളിന് സമീപമാണ് ആദ്യ വെടിവെയ്‌പുണ്ടായത്. തുടർന്ന് 50 മിനുട്ടിന് ശേഷം വീണ്ടും ക്യാംപസിൽ വെടിവെയ്‌പുണ്ടായതായാണ് റിപ്പോർട്ട്. വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,

യൂണിവേഴ്സിറ്റി പോലീസിന്റെ ഇടക്കാല ഡെപ്യൂട്ടി ചീഫ് ക്രിസ് റോസ്മാൻ മാധ്യമങ്ങളോട് പറഞ്ഞതിപ്രകാരം “ഈ അക്രമത്തെക്കുറിച്ചുള്ള കുറച്ച് ഔദ്യോഗിക വിശദാംശങ്ങൾ ഉടനടി ലഭ്യമാകും, രണ്ട് സ്ഥലങ്ങളിൽ – ബെർക്കി ഹാൾ എന്ന അക്കാദമിക് കെട്ടിടത്തിലും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എംഎസ്യു) യൂണിയൻ കെട്ടിടത്തിലും വെടിവയ്പ്പ് നടന്നിട്ടുണ്ട് അതെ സമയം ക്യാമ്പസിലെ മറ്റു കെട്ടിടങ്ങൾക്കു ഇതിനോടകം ശക്തമായ സുരക്ഷാ ഒരുക്കി കഴിഞ്ഞു.എന്നാൽ എന്താണ് പ്രതിയുടെ മോട്ടിവ് എന്ന് ഇനിയും വ്യക്തമല്ല.”