വൈറലായ പദപ്രശ്‌ന ഗെയിം വേഡിലിനെ (Wordle) ന്യൂയോര്‍ക്ക് ടൈംസ് സ്വന്തമാക്കി. എത്ര തുകക്കാണ് ഗെയിം വാങ്ങിയത് എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. എന്നാല്‍ ഏഴക്ക തുകക്കാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം ഗെയിം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ഗെയിമിനെ ന്യൂയോര്‍ക്ക് ടൈംസ് ഏറ്റെടുത്തതില്‍ ത്രില്ലടിച്ചിരിക്കുകയാണ് ഗെയിമിന്റെ ക്രിയേറ്ററായ ജോഷ് വാഡില്‍. റെഡ്ഡിറ്റ് എഞ്ചിനീയറാണ് ജോഷ് വാഡില്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വേഡില്‍ ഗെയിം പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് പ്രതിദിന യൂസേഴ്‌സിനെയാണ് ഗെയിം നേടിയെടുത്തത്. ഇതോടെ ഗെയിം ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറുകയായിരുന്നു.
ഒരു സവിശേഷത ഉപയോക്താക്കളെ അവരുടെ പ്രകടനം പങ്കിടാൻ പ്രാപ്‌തമാക്കുന്നു എന്നതാണ്. “ഇംഗ്ലീഷ് സംസാരിക്കുന്ന ഓരോ വ്യക്തിക്കും ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആഗ്രഹിക്കുന്നവർക്ക് അത്യന്താപേക്ഷിതമായ സബ്‌സ്‌ക്രിപ്‌ഷനായി മാറുന്നതിൽ ടൈംസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിന്റെ ഭാഗമാണ് ഈ പുതിയ നീക്കം”. ന്യൂ യോർക്ക് ടൈംസ് പ്രസ്താവനയിൽ പറഞ്ഞു.