ടെക്‌സാസിലെ വ്യവസായ ശാലകളിലോ മറ്റ് സ്ഥാപനങ്ങളിലോ ജീവനക്കാരെ കോവിഡ് വാക്‌സിന് നിര്‍ബന്ധിക്കുന്നത് വിലക്കി ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ഒക്ടോബര്‍ 11 ന് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളും ഈ ഉത്തരവ് ബാധകമാണ്. മതവിശ്വാസത്തിന്റെ പേരിലോ ആരോഗ്യകാരണങ്ങളാലോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ അതിന് നിര്‍ബന്ധിക്കുന്നത് കര്‍ശനമായി നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്.
ബിസിനസ് സ്ഥാപനങ്ങളിൽ ആളുകളെ നിയന്ത്രിക്കുന്നതിന് അവർ തന്നെ തീരുമാനിച്ചാൽ അതിനെ എതിർക്കില്ല. കോവിഡ് കോവിഡ് വാക്സീൻ സുരക്ഷിതവും, പ്രയോജനകരവുമാണ്. എന്നാൽ അത് സ്വീകരിക്കുന്നതിനു ആരേയും നിർബന്ധിക്കരുത്. അങ്ങനെയുള്ള പരാതി ലഭിച്ചാൽ 1000 ഡോളർ വരെ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഴിഞ്ഞ ജൂണിൽ വാക്സീൻ പാസ്പോർട്ട് ആവശ്യപ്പെടുന്നത് നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ഗവർണർ ഒപ്പുവെച്ചിരുന്നു.