കമല ഹാരിസിന് പിന്തുണയുമായി ടെയ്‌ലർ സ്വിഫ്റ്റ്; വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ്. ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദത്തിന് പിന്നാലെയാണ് ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ അവർ, ‘യോദ്ധാവ്’ എന്നായിരുന്നു കമലയെ വിശേഷിപ്പിച്ചത്. നവംബർ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

അതെ സമയം ടെയ്‌ലർ സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിനിടെ, കമലാ ഹാരിസിനുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പിന്തുണ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞാനൊരു ടെയിലർ സ്വിഫ്റ്റ് ഫാനല്ല. ടെയ്‌ലർ സ്വിഫ്റ്റിനേക്കാൾ എനിക്കിഷ്ടം ബ്രിട്ടാനി മഹോംസിനെയാണ്. സ്വിഫ്റ്റ് ഒരിക്കലും ജോ ബൈഡനെ അംഗീകരിച്ചിരുന്നില്ല. സ്വിഫ്റ്റ് അഭിപ്രായസ്വാതന്ത്യമുളളയാളാണ്. അവർ എല്ലായ്‌പ്പോഴും ഒരു ഡെമോക്രാറ്റിനെ അംഗീകരിക്കുന്നതായി തോന്നുന്നിയിട്ടുണ്ട്. കമല ഹാരിസിന് പിന്തുണച്ചതിന് സ്വിഫ്റ്റ് വലിയ വില നൽകേണ്ടിവരും’, ഡൊണാൾഡ് ട്രംപ് പറഞ്ഞു.