US
  • inner_social
  • inner_social
  • inner_social

അഫ്‌ഗാനിലെ തോൽവിക്ക് ഉത്തരവാദി ഡൊണാൾഡ് ട്രംപ്; വൈറ്റ്‌ ഹൗസ്‌ റിപ്പോർട്ട്‌ പുറത്ത്

അഫ്‌ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ട്‌ നീണ്ട അധിനിവേശം 2021ൽ അവസാനിപ്പിക്കാൻ സൈന്യത്തെ നിര്ബന്ധിതമാക്കിയത് ട്രംപിന്റെ തെറ്റായ നടപടികൾ ആണെന്ന് വൈറ്റ് ഹൗസ് റിപ്പോട്ട്. 13 യുഎസ് സൈനികർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിലെ ബോംബാക്രമണം ഉൾപ്പെടെ.
അഫ്ഗാനിസ്ഥാനിൽ നിന്ന് 2021-ൽ യു.എസ് പിൻവാങ്ങൽ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോട്ടിൽ ആണ് ട്രംപിനെതിരെയുള്ള വിമർശനങ്ങൾ ഉള്ളത്. ട്രംപ്‌ പ്രസിഡന്റായിരിക്കെയാണ്‌ അമേരിക്ക താലിബാനുമായി സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട ചർച്ച നടത്തി ധാരണയിലെത്തിയത്‌. ‘2021 ജനുവരി 20ന്‌ ബൈഡൻ അധികാരത്തിലെത്തിപ്പോഴേക്കും താലിബാൻ സൈനികമായി ഏറ്റവും ശക്തമായ നിലയിൽ എത്തിയിരുന്നു.

“അഫ്ഗാനിസ്ഥാനിൽ നിന്ന് എങ്ങനെ പിന്മാറണം എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ബൈഡന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മുൻഗാമി (ട്രംപ്) ഉണ്ടാക്കിയ ചില വ്യവസ്ഥകൾ മൂലം ആണ് ,” റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ ഭരണത്തിൽ തീരുമാനമായ 2021 മെയിൽ തന്നെ പിൻവാങ്ങിയില്ലെങ്കിൽ താലിബാൻ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനികരെ ആക്രമിക്കുമെന്ന ഭീഷണി ശക്തമായിരുന്നു’–- റിപ്പോർട്ട്‌ വിശദീകരിക്കുന്നു.

2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം ജോ ബൈഡനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തന്റെ തീരുമാനത്തിൽ ഖേദമില്ലെന്നും, രണ്ട് ദശാബ്ദക്കാലം അവിടെ പോരാടി യു.എസ് ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്നും നൂറുകണക്കിന് പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.