US
  • inner_social
  • inner_social
  • inner_social

മുൻകാമുകനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പെൻസിൽവാനിയയിലെ ജഡ്ജി

മുൻകാമുകനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പെൻസിൽവാനിയയിലെ ജഡ്ജി. മജിസ്റ്റീരിയൽ ജില്ലാ ജഡ്ജി സോന്യ മക്നൈറ്റാണ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ കാമുകനെ തലയ്ക്ക് വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്. ശനിയാഴ്ച പുലർച്ചെ ഹാരിസ്ബർഗ് ഏരിയയിൽ ജഡ്ജിയുടെ കാമുകനായിരുന്ന മൈക്കൽ മക്കോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ”ജഡ്ജിയായ സോന്യയുമായി ഒരു വർഷമായി പ്രണയത്തിലായിരുന്നു മൈക്കൽ. ബന്ധം അവസാനിപ്പിക്കാനുള്ള മൈക്കലിന്റെ ശ്രമം ആണ് ആക്രമണത്തിൽ കലാശിച്ചിരിക്കുന്നത്.”

മൈക്കലിന്റെ വീട്ടിൽ ആണ് ജഡ്ജി സോന്യ താമസിച്ചിരുന്നത്, രാത്രി ഉറങ്ങാൻ കിടന്ന മൈക്കലിന്റെ തലയിൽ ഒരു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അയാൾ ഉറക്കം ഉണരുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല, പിന്നീട് സൊന്യ തന്നെ ആണ് അധികൃതരെ വിവരം അറിയിച്ചത്. ഡോക്ടർമാരാണ് മൈക്കലിന് വെടിയേറ്റതാണ് എന്ന് സ്ഥിരീകരിച്ചത്. ഒരു കണ്ണിന്റെ കാഴ്ചയാണ് അയാൾക്ക് നഷ്ടപ്പെട്ടത്. താൻ സ്വയം വെടിവച്ചില്ല എന്ന് മൈക്കൽ പൊലീസിനോടും പറഞ്ഞു.

വീടിൻ്റെ കിടക്കയിൽ മൈക്കൽ മക്കോയ് വെടിയേറ്റ് ഒരു മണിക്കൂറിന് ശേഷം മജിസ്‌റ്റീരിയൽ ജഡ്ജി സോന്യ എം. മക്‌നൈറ്റിൻ്റെ കൈകളിൽ വെടിയുണ്ടയുടെ അവശിഷ്‌ടമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി സുസ്‌ക്വെഹന്ന ടൗൺഷിപ്പ് പോലീസ് അറസ്റ്റ് സത്യവാങ്മൂലത്തിൽ എഴുതി. 300,000 ഡോളറിൻ്റെ ജാമ്യവുമായി മക്‌നൈറ്റ് വെള്ളിയാഴ്ച ഡോഫിൻ കൗണ്ടി ജയിലിലായിരുന്നു.