US
  • inner_social
  • inner_social
  • inner_social

‘ചിലവ് കൂടുതലാണ് സർ’: എക്സിൽ വിഡിയോ അപ്‌ലോഡ് ചെയ്യണമെന്ന ഇലോൺ മസ്കിന്റെ അഭ്യർത്ഥന നിരസിച്ച് ‘മിസ്റ്റർ ബീസ്റ്റ്’

എക്സ് പ്ലാറ്റ്​ഫോമിൽ താൻ വിഡിയോകൾ അപ്‌ലോഡ് ചെയ്യില്ലെന്ന് ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്. എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോകൾ അപ്​ലോഡ് ചെയ്യാൻ എക്സ് പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്ക് മിസ്റ്റർ ബീസ്റ്റിനോട് അഭ്യർത്ഥിച്ചിരുന്നു, ഈ അഭ്യർത്ഥന നിരസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കയാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന മിസ്റ്റർ ബീസ്റ്റ്. വിഡിയോകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും. എക്സിൽ അപ്​ലോഡ് ചെയ്താൽ ചെലവിനുള്ള തുക ലഭിക്കില്ലെന്നും മിസ്റ്റർ ബീസ്റ്റ് പറഞ്ഞു. യൂട്യൂബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരുടെ പട്ടികയിൽ പ്രധാനി ആണ് മിസ്റ്റർ ബീസ്റ്റ്. വെറൈറ്റി ആയിട്ടുള്ള കണ്ടന്റുകളും പരീക്ഷണങ്ങളും സാഹസികതകളും ഒക്കെ തന്നെയാണ് ഈ യൂട്യൂബറുടെ പ്രത്യേകത.

65 ദശലക്ഷം ആളുകളാണ് ബീസ്റ്റിന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. 2022-ൽ ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ യൂട്യൂബ് വീഡിയോ പുറത്തിറക്കി മിസ്റ്റർ ബീസ്റ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. അതെ സമയം പ്ലാറ്റ്​ഫോമിന്‍റെ ധനസമ്പാദന മാർഗ്ഗം കൂടുതൽ ശക്തമാക്കുന്ന പക്ഷം എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് മിസ്റ്റർ ബീസ്റ് അറിയിച്ചിട്ടുണ്ട്. 2021-ൽ മിസ്റ്റർബീസ്റ്റ് 54 മില്യൻ ഡോളർ സമ്പാദിച്ചു. ഫോബ്‌സ് മാസിക പറയുന്നതനുസരിച്ച്, ജിമ്മി ഡൊണാൾഡ്‌സൺ പ്രതിമാസം ഏകദേശം 5 മില്യൻ ഡോളർ സമ്പാദിക്കുന്നുണ്ട്.