US
  • inner_social
  • inner_social
  • inner_social

ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി യുഎസ് ഉന്നത കോടതി ജഡ്‌ജി

ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. സാൻഫ്രാൻസിസ്കോയിലെ അപ്പീൽസ് ഫോർ ദ നയൻന്ത് സർക്യൂട്ട് കോടതിയിലാണ് നിയമനം. രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് യുഎസ് സെനറ്റ് അംഗീകരിച്ചത്. 2000-ൽ അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദവും അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്ന് 2005 ൽ ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ് എന്നതും ശ്രദ്ധേയം. 9 സംസ്ഥാനങ്ങളും 2 ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിൽ വരും.

ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി കാനഡയിലെ ടൊറന്റോയിലാണ് ജനിക്കുന്നത്. നിയമബിരുദം എടുത്ത ശേഷം ലീഗൽ ഓഫിസറായി പ്രവർത്തിച്ചിരുന്ന രൂപാലി ഒമ്പതാം സർക്യൂട്ട് കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് മേരി ഷ്രോഡറുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.