US
  • inner_social
  • inner_social
  • inner_social

2022-ല്‍ 65,000പേര്‍, അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; റിപ്പോര്‍ട്ട്

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് 2022- ലെ അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. പുതുതായി അമേരിക്കക്കാരാവുന്ന പൗരന്മാരുടെ എണ്ണത്തിൽ മെക്സിക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരന്മാരായി. ഇന്ത്യക്കാര്‍ (65,960), ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിവരാണ് തൊട്ടുപിന്നില്‍.

നിലവില്‍ രാജ്യത്തുള്ള വിദേശികളായ അമേരിക്കന്‍ പൗരന്‍മാരില്‍ 2,831,330 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. മെക്സിക്കോ 10,638,429 കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സംഖ്യയാണിത്. 2,225,447 പേര്‍ യുഎസ് പൗരത്വം സ്വീകരിച്ച ചൈനയാണ് പട്ടികയില്‍ മൂന്നാമത്. അതേസമയം തന്നെ യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരില്‍ 42 ശതമാനത്തിനും നിലവില്‍ യുഎസ് പൗരന്മാരാകാന്‍ യോഗ്യതയില്ലെന്നും സിആര്‍എസ് റിപ്പോര്‍ട്ട് പറയുന്നു.

2023 സാമ്പത്തിക വർഷത്തിന്റെ അവസാനം അമേരിക്കയിൽ 4.08 പൗരത്വ അപേക്ഷകൾ പരിഗണനയിൽ ഉണ്ടായിരുന്നു. 2022ൽ 5.50 ലക്ഷം അപേക്ഷകൾ ആയിരുന്നു ഇത്തരത്തിൽ ലഭിച്ചത്. അതിനു മുൻപ് 2021ൽ 8.40 ലക്ഷം അപേക്ഷകൾ കിട്ടിയിരുന്നു. അമേരിക്കയിൽ പൗരത്വത്തിനായി കുടിയേറ്റ പൗരത്വ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ വ്യക്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിയമപരമായി സ്ഥിരമായി അഞ്ചുവർഷം തുടർച്ചയായി അമേരിക്കയിൽ താമസിക്കണം എന്നുള്ളത് ഇതിൽ ഒന്നാണ്.