US
  • inner_social
  • inner_social
  • inner_social

‘ട്രംപ് വിജയിക്കുകയാണെങ്കില്‍ മുഴുവന്‍ സമയവും പ്രഥമ വനിതയാകില്ല’; വ്യക്തമാക്കി മെലാനിയ

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായാൽ മുഴുവൻസമയ പ്രഥമവനിതയാകാൻ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ.
ഇക്കാര്യം ട്രംപുമായി മെലാനിയ സംസാരിച്ചുവെന്നും ഇരുവരും പരസ്പര ധാരണയിലെത്തിയതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മെലാനിയ സജീവമായി പങ്കെടുത്തിരുന്നില്ല. അതെ സമയം മെലാനിയ-ട്രംപ് ദമ്പതികളുടെ മകനായ ബാരോണിൻ്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനായി ന്യൂയോർക്കിൽ തന്നെ തുടരാനാണ് മെലാനിയയുടെ തീരുമാനം എന്ന് പേജ് സിക്സ് റിപ്പോർട്ട് ചെയ്തു.

മെലാനിയ വൈറ്റ് ഹൗസിൽ നിന്ന് മാറിനിന്നാൽ അത് വൈറ്റ് ഹൗസ് ചരിത്രത്തിലെ തന്നെ ആദ്യസംഭവമായിരിക്കും. 250 വർഷത്തെ പാരമ്പര്യമായിരിക്കും മെലാനിയ ട്രംപ് തിരുത്തിക്കുറിക്കുന്നത്. ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചാൽ, മെലാനിയ പാം ബീച്ചിനും വൈറ്റ് ഹൗസിനുമായി തൻ്റെ സമയം വീതിക്കും. വൈറ്റ് ഹൗസിലെ ഒഴിവാക്കാനാകാത്ത പരിപാടികളിൽ മാത്രമായിരിക്കും മെലാനിയ പങ്കെടുക്കുക.

സ്ലൊവേനിയന്‍ വംശജയായ മെലാനിയ മോഡലിങ്ങില്‍ കരിയര്‍ കെട്ടിപ്പടുക്കാനാണ് ന്യൂയോര്‍ക്കിലേക്ക് വന്നത്. 1998-ലാണ് മെലാനിയയും ട്രംപും കണ്ടുമുട്ടുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരായി.