US
  • inner_social
  • inner_social
  • inner_social

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തൽ സാധ്യം: ബൈഡൻ

ബന്ദികളാക്കിയ 128 പേരെയും ഹമാസ് വിട്ടയച്ചാൽ ഗാസയിൽ വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. “ഹമാസാണ് തീരുമാനമെടുക്കേണ്ടത്. ബന്ദികളെ വിട്ടയയ്ക്കണം, അവർ അത് ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് നാളെത്തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കാം”. ബൈഡൻ പറഞ്ഞു. അതെ സമയം ഇസ്രയേൽ തടവറയിൽ ബന്ദികൾ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഇരയാകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോട്ടുകൾ പുറത്ത് വന്നതിനെ കുറിച്ച് ബൈഡൻ പ്രതികരിച്ചിട്ടില്ല. യുഎസ് നൽകിയ യുദ്ധ ഉപകരണങ്ങളുടെ ഫലമായുണ്ടായ മരണങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും ബൈഡൻ പറഞ്ഞു.

അതെ സമയം ഇസ്രയേൽ ഉടൻ വെടിനിർത്തലിന്‌ തയ്യാറാകണമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന തലവൻ അന്റോണിയോ ഗുട്ടറസ്‌ ആവശ്യപ്പെട്ടു. റാഫയടക്കമുള്ള മേഖലയിലെ ജനങ്ങൾക്ക്‌ മരുന്നും ഭക്ഷണവും ഉടൻ എത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണം. പലസ്‌തീൻ ജനത സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്താൻ വർഷങ്ങളെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രയേൽ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന പലസ്തീനികളെ മുഴുവൻ മോചിപ്പിക്കണമെന്നും ഗാസയിൽനിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിന് ഹമാസ് മുന്നോട്ടുവെക്കുന്ന ഉപാധി. ഗാസയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.