US
  • inner_social
  • inner_social
  • inner_social

മെച്ചപ്പെട്ട തൊഴിൽസാഹചര്യം ആവശ്യപ്പെട്ട്‌ അമേരിക്കയിലെ റെയിൽ തൊഴിലാളികൾ സമരത്തിലേക്ക്‌

മെച്ചപ്പെട്ട തൊഴിൽസാഹചര്യം ആവശ്യപ്പെട്ട്‌ അമേരിക്കയിലെ ഒന്നര ലക്ഷത്തോളം റെയിൽ തൊഴിലാളികൾ സമരത്തിലേക്ക്‌. വേതനത്തോടുകൂടിയ അസുഖാവധി അനുവദിക്കുക, അവധിയെടുത്താൽ നടപടിയെടുക്കുന്ന സമീപനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തൊഴിലാളികൾ ഡിസംബർ ഒമ്പതുമുതൽ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.

സെപ്‌തംബറിൽ പ്രഖ്യാപിച്ചിരുന്ന സമരം പ്രസിഡന്റ്‌ ജോ ബൈഡന്റെ ഇടപെടലിനെത്തുടർന്ന്‌ പിൻവലിച്ചിരുന്നു. പിന്നീട്‌ ഫലപ്രദമായ ചർച്ച നടക്കാത്തതോടെയാണ്‌ 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന പ്രധാന നാലു സംഘടന സമരത്തിലേക്ക്‌ നീങ്ങുന്നത്‌. അതിനുമുന്നോടിയായി ഒരാഴ്ച സൂചനാ പണിമുടക്ക്‌ നടത്തും. അതിനിടെ, സമരം ഒഴിവാക്കാൻ ആവശ്യമായ ചർച്ച ത്വരിതഗതിയിൽ നടത്താൻ പ്രസിഡന്റ്‌ ജോ ബൈഡൻ കോൺഗ്രസിന്‌ നിർദേശം നൽകി. അടച്ചുപൂട്ടൽ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും, ചരക്ക് റെയിൽ ഇല്ലെങ്കിൽ, യു.എസിലെ പല വ്യവസായങ്ങളും അടച്ചു പൂട്ടുമെന്നും ബൈഡൻ പറഞ്ഞു.