മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത് . ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. ഞായറാഴ്ച ടെക്സസിലെ ഡാലസിൽ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ആവശ്യമായ ചർച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി യു എസ് സന്ദർശനവുമായി ബന്ധപ്പെട്ടു എക്‌സിൽ കുറിച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ നിന്നും ലഭിച്ച ഉജ്ജ്വല സ്വീകരണത്തിൽ അതിയായ സന്തോഷം തോന്നുന്നുവെന്ന് രാഹുൽ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിക്കായി സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം.