US
  • inner_social
  • inner_social
  • inner_social

അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണം; കരാറിൽ അമേരിക്കയും ഖത്തറും ഒപ്പുവെച്ചു

അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും സമാധാന നീക്കങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതായി ഖത്തർ. അഫ്ഗാനെതിരെ ഏർപ്പെടുത്തിയ ഉപരോധം യുഎൻ സുരക്ഷാ കൗൺസിൽ അവലോകനം ചെയ്യുന്നുണ്ടെന്നാണ് പ്രതീക്ഷ. അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായുള്ള സംയുക്ത സഹകരണ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു. വാഷിങ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽത്താനിയുടെ പ്രതികരണം. ശീതകാലം അടുത്തതിനാൽ തന്നെ അഫ്ഗാനിലെ ജനങ്ങൾക്ക് അവശ്യസഹായങ്ങളെത്തിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിനും ഖത്തർ മുന്തിയ പരിഗണനയാണ് നൽകി വരുന്നത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിൻറെയും സഹകണവും ഇടപെടലും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.