US
  • inner_social
  • inner_social
  • inner_social

സൗദിയിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനവും പിൻവലിക്കാൻ അമേരിക്കയുടെ തീരുമാനം

യമനിലെ ഹൂതി വിമതരിൽ നിന്ന് തുടർച്ചയായ വ്യോമാക്രമണം നേരിട്ടുകൊണ്ടിരിക്കെ, അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനവും പാട്രിയറ്റ് ബാറ്ററികളും കഴിഞ്ഞ ആഴ്ച സൗദിയിൽ നിന്ന് പിൻവലിച്ചു.

കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അവസാന നിമിഷ ഒഴിപ്പിക്കൽ ഉൾപ്പെടെ അമേരിക്കൻ സൈന്യത്തെ കുഴപ്പത്തിലാക്കുന്നത് ഗൾഫ് അറബ് രാജ്യങ്ങൾ ആശങ്കയോടെ നിരീക്ഷിച്ചു വരികയാണ്. ഇതിനിടെയാണ് റിയാദിന് പുറത്തുള്ള പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ നിന്ന് പ്രതിരോധ സംവിധാനങ്ങൾ പിൻവലിച്ചത്.

ഏഷ്യയിൽ വലിയ ഭീഷണിയായി നിലനിൽക്കുന്ന ഇറാനെ നേരിടുന്നതിനായി പതിനായിരക്കണക്കിന് സൈനികർ അറേബ്യൻ ഉപദ്വീപിൽ തുടരുന്നുണ്ടെങ്കിലും മിസൈൽ പ്രതിരോധ സംവിധാനം ഏറ്റവും ആവശ്യമുള്ള ഈ സാഹചര്യങ്ങളിൽ ഗൾഫ് അറബ് രാജ്യങ്ങൾ യുഎസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. ലോക ശക്തികളുമായുള്ള ഇറാന്റെ തകർന്ന ആണവ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വിയന്നയിൽ നിർത്തിവച്ചതിനാൽ സംഘർഷ സാധ്യത നിലനിൽക്കുന്നു. ഇത് ഭാവിയിൽ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം എന്നതും ഈ രാജ്യങ്ങൾ അപകടകാരമായി കാണുന്നു.