US
  • inner_social
  • inner_social
  • inner_social

ജോർജ്‌ ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ മുൻ പൊലീസുകാരന് തടവ് ശിക്ഷ

ജോർജ്‌ ഫ്ലോയ്‌ഡ്‌ വധക്കേസിലെ കൂട്ടുപ്രതിക്ക്‌ തടവുശിക്ഷ. കറുത്തവംശജനായ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ സഹപ്രവർത്തകൻ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ച്‌ കൊല്ലുന്നത്‌ കണ്ടുനിന്ന ടോ താവോ എന്ന പൊലീസുകാരനാണ്‌ നാലുവർഷവും ഒമ്പത്‌ മാസവും തടവ്‌ വിധിച്ചത്‌.മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തിൽ ടൗ താവോ ഇതുവരെ പശ്ചാത്താപിക്കുകയോ തെറ്റ് സമ്മതിക്കുകയോ ചെയ്തില്ല. 2020 മെയ് 25 നാണ് സംഭവം നടന്നത്. ഒന്നാം പ്രതിയായ ഡെറക് ഷോവിനെ ഒൻപത് മിനിറ്റിലധികം നേരം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി നിന്നപ്പോൾ ഫ്ലോയിഡിനെ സഹായിക്കാൻ വന്നവരെ ടൗ താവോ തടഞ്ഞുനിർത്തി.

കൈവിലങ്ങ് ഉപയോ​ഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോ​ഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്ക ഉൾപ്പെടെ ലോകത്താകമാനം നടന്നത്. ഫ്ലോയ്‌ഡിന്റെ കൊലപാതകത്തോടെ അമേരിക്കയിൽ ശക്തിപ്രാപിച്ച ‘ബ്ലാക്ക് ലെെവ്സ് മാറ്റർ’ (കറുത്തവരുടെ ജീവന് വിലയുണ്ട്) പ്രക്ഷോഭം ലോകമാകമാനം പടർന്നിരുന്നു. മുഖ്യപ്രതിയായ ഷോവിന്‌ 22.5 വർഷം തടവ് ശിക്ഷ ലഭിച്ചു.