US
  • inner_social
  • inner_social
  • inner_social

ഇൻസുലിൻ കുത്തിവെച്ച് കൊന്നത് 17 രോഗികളെ; നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്

അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വാലിയയിൽ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41)യെയാണ് ശനിയാഴ്ച കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2020 മുതൽ 23 വരെയുള്ള കാലയളവിലായിരുന്നു സംഭവം. ഈ വർഷങ്ങളിൽ ഇവർ ജോലി ചെയ്തിരുന്ന അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലുണ്ടായിരുന്ന 17 പേരാണ് കൊല്ലപ്പെട്ടത്. 3 കൊലപാതകങ്ങളും 19 കൊലപാതക ശ്രമങ്ങളുമാണ് ഇവർക്കെതിരെ തെളിഞ്ഞത്.

അമിതമായി ഇൻസുലിൻ നൽകുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ഹൃദയമിടിപ്പ് വർധിച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക.ആശുപത്രിയില്‍ രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ഹെതര്‍ പ്രസ്ഡി രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. പ്രമേഹമില്ലാത്ത രോഗികള്‍ ഉള്‍പ്പെടെ ഏകദേശം 22 പേര്‍ക്ക് ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവെച്ചിരുന്നു. ഇവരില്‍ ചിലര്‍ കുത്തിവെപ്പിന് പിന്നാലെ മരണപ്പെട്ടു. മറ്റു ചിലര്‍ കുത്തിവെപ്പിന് പിന്നാലെ മരണപ്പെട്ടു. മറ്റുചിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലും മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവർക്കെതിരെ ആദ്യ കുറ്റം ചുമത്തിയത്. തുടർന്നുള്ള അന്വേഷത്തിലാണ് മറ്റ് കൊലപാതകങ്ങളും പുറത്തുവന്നത്. കോടതിയിൽ ഇവർ എല്ലാ കുറ്റങ്ങളും സമ്മതിച്ചിട്ടുമുണ്ട്. രോ​ഗികളോട് മോശമായി പെരുമാറിയെന്ന പേരിൽ ഇവർക്കെതിരെ മുമ്പും സഹപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.