US
  • inner_social
  • inner_social
  • inner_social

പെഗാസസ്‌ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ അമേരിക്കൻ വിദേശ മന്ത്രാലയത്തിലെ ജീവനക്കാരെ ചോർത്തിയെന്ന്‌ റിപ്പോർട്ട്‌

ഉഗാണ്ടയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഐഫോണിലാണ്‌ ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒയുടെ ചാര സോഫ്‌റ്റ്‌വെയർ കണ്ടെത്തിയത്‌. ആദ്യമായാണ്‌ പെഗാസസ്‌ അമേരിക്കൻ സർക്കാർ ജീവനക്കാരെ ചോർത്തിയെന്ന്‌ സ്ഥിരീകരിക്കുന്നത്‌.തങ്ങളുടെ ജീവനക്കാരുടെ ജീവൻതന്നെ അപകടത്തിലാക്കിയ പ്രവൃത്തിയാണിതെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജെൻ പിസാകി പറഞ്ഞു. ഒരു മാസംമുമ്പ്‌ യു എസ്‌ വാണിജ്യ മന്ത്രാലയം എൻഎസ്‌ഒയെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. അമേരിക്കൻ നിർമിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും വിലക്കി. റോയിട്ടേഴ്‌സ് വെള്ളിയാഴ്ച്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്

അതെ സമയം പുതിയ സംഭവവികാസങ്ങൾ യുഎസ് ഗവൺമെന്റുമായുള്ള എൻഎസ്ഒ ഗ്രൂപ്പിന്റെ ബന്ധത്തെ കൂടുതൽ വഷളാക്കും. യുഎസ് നമ്പറുകളുള്ള ഫോണുകളിൽ പെഗാസസ് ഉപയോഗിക്കാൻ കഴിയില്ലെന്ന അവകാശവാദം ഇതോടെ തകരുകയാണ്. എൻഎസ്ഒ ഗ്രൂപ്പിന്റെ ഏത് ക്ലയന്റാണ് ഉപകരണങ്ങൾ ഹാക്ക് ചെയ്തതെന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും, അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ സംഭവമാണിത്. യുഎഇ പോലുള്ള രാജവാഴ്ചയുള്ള രാജ്യങ്ങൾ മുതൽ ജർമ്മനി, മെക്‌സിക്കോ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങൾ വരെ പ്രവർത്തിക്കുന്ന തങ്ങളുടെ ക്ലയന്റുകളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് എൻഎസ്‌ഒ ഗ്രൂപ്പ് നേരത്തെ അവകാശപ്പെട്ടിരുന്നു,

2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്‌മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന ചാര സോഫ്‌റ്റ്‌വേർ. ‘പെഗാസസി’നെ ഐഫോണിലും ആൻഡ്രോയ്‌ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും. കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാൻമാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്‌വെയർ എന്നാണ്‌ എൻഎസ്ഒ അവകാശവാദം.