US
  • inner_social
  • inner_social
  • inner_social

ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും

ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി.അനൂപ്, ഗ്ലോബല്‍ വൈസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കിളിയന്‍, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ഓസ്ട്രേലിയ ചെയര്‍മാന്‍ അജോയ് കല്ലാന്‍കുന്നേല്‍ ബേബി, മലയാള ഭാഷവേദി ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍, വാസു നായര്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്നാം ലോക കേരളസഭ ജൂണ്‍ 16 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്. വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ സംഗമിക്കുന്ന മൂന്നാമത്തെ സഭയാണിത്. പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന മൂന്നാമത്‌ ലോക കേരളസഭ കോവിഡാനന്തര കാലഘട്ടത്തിലെ പ്രവാസി കുടിയിറക്കം ചർച്ചചെയ്യണമെന്ന്‌ ദീർഘകാലം പ്രവാസിയും കുവൈറ്റിൽ മാധ്യമപ്രവർത്തകനുമായിരുന്ന സാം പൈനുംമൂട്‌. കേരള സംസ്ഥാനം പ്രവാസി തൊഴിലാളികളുടെ കുടിയിറക്കം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് മൂന്നാം ലോക കേരള സഭയിൽ സംവാദമാക്കണം. പ്രവാസികളോട് കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്ന നിഷേധാത്മകമായ നിലപാട് വിമർശന വിധേയമാക്കണം. മടങ്ങി വന്ന തൊഴിലാളികളുടെ വൈദഗ്ധ്യവും ക്രയശേഷിയും രാജ്യത്തിൻ്റെ വികസനത്തിന്ഉപയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.