ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണ് ദീപാവലിക്ക് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ക്കായി നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് മേയറിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ജൂണില്‍ തന്നെ ദീപാവലിക്കു സ്‌കൂള്‍ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ മൊത്തം കണക്കെടുത്താല്‍ 1.1 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ തരത്തിലുള്ള കമ്യൂണിറ്റികള്‍ ഉണ്ട്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണ് ദീപാവലിക്ക് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ തിരി കത്തിച്ച് ദീപവലി ആഘോഷിച്ചിരുന്നു. ദീപാവലി ദിനത്തിൽ അദ്ദേഹം ആളുകളെ അഭിവാദ്യം ചെയ്യുകയും ഉത്സവത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിരുന്നു. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി, യുഎസിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ വേൾഡ് ട്രേഡ് സെൻ്റർ നിറങ്ങളാൽ അലങ്കരിച്ചിരുന്നു.