US
  • inner_social
  • inner_social
  • inner_social

അമേരിക്കൻ കുടിയേറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കണം; ലോക കേരളസഭ

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ലോക കേരളസഭയുടെ നാലാം സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ബന്ധപ്പെട്ട മേഖലാ ചർച്ചയിലാണ് ഈ നിർദേശം. പല തരത്തിലുള്ള വിദ്യാഭ്യാസ തൊഴിൽ തട്ടിപ്പുകൾക്കും വ്യക്തികൾ ഇരയാകുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാം. ഗാർഹിക മേഖലയിൽ പണിയെടുക്കാനെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഗൗരവകരമായി കാണണം. മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികളിലൂടെ മാത്രമേ കേരളവുമായുള്ള ബന്ധം പുതു തലമുറക്ക് നിലനിർത്താൻ കഴിയൂ. നോർക്ക മാതൃകയിൽ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക ഹെൽപ്പ് ഡസ്‌ക് എന്ന ആശയവും സർക്കാർ പരിഗണിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച സെഷനിൽ എം എൽ എ മാരായ പി മമ്മിക്കുട്ടി, സച്ചിൻ ദേവ്, പി പി സുമോദ് ലോക കേരള സഭ ഡയറക്ടർ കെ ആസിഫ്, സുര്യ എസ് ഗോപിനാഥ് എന്നിവർ പാനലിസ്റ്റുകളായി.

നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുവൈറ്റ് അപകടത്തിൽ ലോകകേരള അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.