US
  • inner_social
  • inner_social
  • inner_social

27 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന ലാമർ ജോൺസൺ കുറ്റക്കാരനല്ലെന്ന് കോടതി

ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ലാമർ ജോൺസൺ കുറ്റക്കാരനല്ലെന്ന് കണ്ടു മിസോറി കോടതി വിട്ടയച്ചു.
1995-ൽ മാർക്കസ് ബോയിഡിന്റെ കൊലപാതകത്തെ തുടർന്നാണ് ലാമർ അറസ്റ്റിൽ ആകുന്നതും, കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തത്. പരോളിന്‌ സാധ്യത ഇല്ലാത്ത ജീവപര്യന്തം ആണ് അന്ന് കോടതി വിധിച്ചത്. എന്നാൽ, സെന്റ് ലൂയിസ് സർക്യൂട്ട് അറ്റോർണി കിംബർലി ഗാർഡ്നർ കഴിഞ്ഞ വർഷം ഈ കേസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതാണ് വഴിത്തിരിവായത്.

ചൊവ്വാഴ്ച, മിസോറി സർക്യൂട്ട് കോടതി ജഡ്ജി ഡേവിഡ് മേസൺ, തന്റെ വിധിന്യായത്തിൽ ഇപ്രകാരം പറഞ്ഞു.” ജോൺസന്റെ വിചാരണ വേളയിൽ ഭരണഘടനാപരമായ പിശക് ഉൾപ്പെട്ടിട്ടുണ്ട്, കേസിൽ കോടതിക്കും ചില വീഴ്ചകൾ വന്നിട്ടുണ്ട്. ഇപ്പോൾ ലാമർ ജോൺസന്റെ നിരപരാധിത്വത്തിനു കൃത്യവും, വ്യക്തവുമായ തെളിവുകൾ ഉണ്ട്.” ബോയ്ഡ് കൊല്ലപ്പെട്ട രാത്രിയിൽ, ജോൺസന് അവിടെ ഉണ്ടായിരുന്നതിനു തെളിവ് ഇല്ല, കൊലപാതകവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂട്ടർമാർ ഹാജരാക്കിയില്ല. വിധി ന്യായത്തിൽ പറയുന്നു. കോടതി വിധി കണ്ണീരോടെയാണ് ജോൺസൺ കേട്ടത്. എന്നാൽ കോടതിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു.താൻ ചെയ്തിട്ടില്ലെന്ന് എപ്പോഴും പറയുന്ന ഒരു കൊലപാതകത്തിന് ഏകദേശം 27 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന് നീതി ലഭിക്കുന്നത്.