US
  • inner_social
  • inner_social
  • inner_social

അഞ്ചു വർഷങ്ങൾക്ക് ശേഷം ജൂലിയൻ അസാൻജെ ജയിൽമോചിതനായി

യുഎസ് സൈന്യത്തിൻറെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ അഞ്ച് വർഷമായി തടവിൽ കഴിയുകയായിരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയ്ക്ക് ജാമ്യം. യുഎസ് ജാമ്യം അനുവദിച്ചതിന് പിന്നാലെ അസാൻജെ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. സർക്കാരിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി വെബ്സൈറ്റായ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിക്കുകയും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു അസാൻജെയ്ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. 

യുഎസുമായുള്ള കരാർ പ്രകാരം കുറ്റസമ്മതം നടത്തിയതോടെയാണ് അസാൻജെ ജയിൽമോചിതനായതെന്നാണ് റിപ്പോർട്ടുകൾ. ജൂ​ലി​യ​ൻ അസാൻജെ സ്വ​ത​ന്ത്ര​നായെന്നും രാ​ജ്യം വി​ട്ടെ​ന്നും ബ്രി​ട്ടീ​ഷ് സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വി​ക്കി​ലീ​ക്സും റി​പ്പോ​ർ​ട്ട് ചെ​യ്തു. 

മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായിരുന്നു അസാഞ്ചിന്റെ ഇടപെടലുകള്‍. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങളോളം ലോകം ചര്‍ച്ച ചെയ്തതാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് മുഖ്യധാര മാധ്യമങ്ങളുള്‍പ്പെടെ അനേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.2010-2011 കാലയളവില്‍ അമേരിക്കയുടെ ആഭ്യന്തര രഹസ്യമുള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ രേഖകളാണ് ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ടത്. 2019 ഏപ്രില്‍ മാസത്തിലാണ് യു.കെ പൊലീസ് ലണ്ടനിലെ ഇക്വഡോര്‍ ഏജന്‍സിയില്‍ നിന്നും അസാഞ്ചിനെ അറസ്റ്റ് ചെയ്യുന്നത്. 2012 മുതല്‍ അദ്ദേഹത്തിന് അഭയം നല്‍കിയത് ഇക്വഡോര്‍ ആയിരുന്നു.

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന് ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചെല്‍സി മാനിങ്ങ് ആയിരുന്നു അസാഞ്ചിന് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.