US
  • inner_social
  • inner_social
  • inner_social

യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയും യുക്രൈനും ജൈവ, രാസായുധങ്ങള്‍ വികസിപ്പിച്ചതായ റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാനാണ് റഷ്യയുടെ പുതിയ തന്ത്രമെന്ന് ആരോപണം.

താന്‍ രഹസ്യാന്വേഷണത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. പക്ഷേ റഷ്യ രാസവസ്തുക്കൾ ഉപയോഗിച്ചാൽ അവർ വലിയ വില നൽകേണ്ടിവരുമെന്ന് ബൈഡന്‍ പറഞ്ഞു. നിലവില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം തുടരുകയാണ്. യുഎൻ സുരക്ഷാ കൗൺസിൽ ഉക്രെയ്നിൽ ജൈവ ആയുധങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച് അടിയന്തര യോഗം ചേരുന്നുണ്ട്. ഉക്രെയ്നിന് സഹായമായി ദശലക്ഷക്കണക്കിന് ഡോളർ ആയുധങ്ങളും വിമാനവേധ, ടാങ്ക് വിരുദ്ധ മിസൈലുകളും അമേരിക്ക അയച്ചിട്ടുണ്ട്.

അതേസമയം, റഷ്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ വെള്ളിയാഴ്ച പ്രത്യേക യോഗം ചേര്‍ന്നു. ഉക്രൈനില്‍ ബയോളജിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന റഷ്യയുടെ ആരോപണത്തിന്റെ പുറത്താണ് യോഗം ചേര്‍ന്നത്.

അതേസമയം, ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന പോളണ്ടിന്റെ വാഗ്ദാനം യു.എസ് തള്ളിക്കളഞ്ഞു. മിഗ് 29, എസ്.യു 35 എന്നീ വിമാനങ്ങള്‍ ഉക്രൈന് നല്‍കാമെന്നായിരുന്നു പോളണ്ട് പറഞ്ഞത്.