US
  • inner_social
  • inner_social
  • inner_social

സൗദിയുമായുള്ള ബന്ധത്തിൽ പുനർവിചിന്തനം നടത്തുമെന്ന് ജോ ബൈഡൻ

സൗദിയുമായുള്ള ബന്ധത്തിൽ പുനർവിചിന്തനം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ റഷ്യക്കൊപ്പം നിന്നതിനെ തുടർന്നാണ്‌ തീരുമാനം. റഷ്യയുടെ നേതൃത്വത്തിലുള്ള 13- രാഷ്ട്ര ഒപെക് സഖ്യവും അതിന്റെ 10 സഖ്യകക്ഷികളും നവംബർ മുതൽ പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനമെടുത്തിരുന്നു. ഇതാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്‌. enna വില വർധിക്കാൻ ഉള്ള സാധ്യതയും ബൈഡൻ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയെ സംബന്ധിച്ചിടത്തോളം നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാൽ ഉപഭോക്തൃ വില ഉയരുന്നത് ഒരു പ്രധാന ചർച്ചാ വിഷയമാണ്

“ഞങ്ങൾ പുനരവലോകനം ചെയ്യേണ്ട ഒരു ബന്ധമാണിതെന്ന് പ്രസിഡന്റ് വളരെ വ്യക്തമായി പറഞ്ഞതായി ഞാൻ കരുതുന്നു, ഞങ്ങൾ വീണ്ടും സൗദി സന്ദർശിക്കാൻ തയ്യാറാണ് , ചർച്ചകൾക്കും ഒരുക്കമാണ്. ” ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി സിഎൻഎന്നിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന്‌ മറ്റു രാജ്യങ്ങൾ സൗദിയെ ബഹിഷ്‌കരിക്കാൻ ആലോചിച്ചപ്പോൾ ജോ ബൈഡൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിച്ചിരുന്നു.